Skip to main content

Posts

Showing posts from August, 2018

വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ

വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ
യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്‌. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ.

പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും  നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ട…

നാം എന്തു പഠിച്ചു?

നാം എന്തു പഠിച്ചു?
1924 ലെ മഹാ പ്രളയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 ൽ സംഭവിച്ചതുകൊണ്ട് 99 ലെ പ്രളയം എന്ന് അറിയപ്പെടുന്നു. അതിലും വലിയ, അതിലും പ്രഹരശേഷി കൂടിയ പ്രളയമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രായമായ, അറിവും ഓർമ്മയുമുള്ള മഹാരഥന്മാർ നമ്മെ ഓർമ്മപ്പെടുത്തുന്നു.

മഹാപ്രളയത്തിന് കാരണം കണ്ടുപിടിക്കുന്നതിൽ പോലും നമ്മുടെ സമൂഹത്തിൻറ്റെ പല തരത്തിലുമുള്ള വേർതിരിവ് പ്രകടമാണ്. കർദിനാൾ ആലഞ്ചേരി പിതാവിനെ അകാരണമായി ക്രൂശിക്കാൻ തുനിഞ്ഞതിൻറ്റെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ടി വി  ചർച്ചകൾ സംഘടിപ്പിക്കുന്നതിൻറ്റെയും എതിരായുള്ള ദൈവകോപമാണെന്ന് ക്രൈസ്തവരിൽ ഒരു വിഭാഗം പറയുമ്പോൾ, കുമ്പസാര രഹസ്യങ്ങൾ വെച്ച് വിലപറഞ്ഞു സ്ത്രീപീഡനം നടത്തിയ വൈദീകർക്കെതിരെ നിലപാടുകളെടുക്കുകയും അവരെ മാധ്യമ വിചാരണനടത്താൻ തുനിഞ്ഞതും ഈ ദൈവകോപത്തിനു കാരണമായെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കുമ്പസാരം തന്നെ ഒഴിവാക്കേണ്ടതാണെന്ന് വാദിച്ച ഒരു കൂട്ടം ക്രിസ്‌തുനിഷേധികൾക്കുള്ള ദൈവത്തിൻറെ ചുട്ട മറുപടിയാണിതെന്ന് മറ്റൊരു വിഭാഗവും നിലപ…

വിദേശ സഹായം അനിവാര്യമോ?

വിദേശ സഹായം അനിവാര്യമോ?
കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ധനസഹായം കേന്ദ്രസർക്കാർ നിരാകരിച്ചത് വലിയ വിവാദമായിരിക്കയാണ്.

കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത് ഇന്ത്യാമഹാരാജ്യം 2004 ഡിസംബർ മുതൽ ഇന്നലെ വരെ പിന്തുടർന്നിരുന്ന നയമാണ്. 2004 ഡിസംബർ 26-നു സുനാമി ദുരന്ത സമയത്ത് ഇപ്പോൾ ലഭിച്ചപോലെയുള്ള സഹായ വാഗ്ദാനങ്ങൾ പല വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുകയുണ്ടായി. ഇന്ത്യ അവയെല്ലാം വിനയപൂർവ്വം നിരസിച്ചുവെന്നു മാത്രമല്ല സുനാമിമൂലം കഷ്ടത അനുഭവിച്ച മറ്റു പല രാജ്യങ്ങളെ സഹായിക്കുകയും ചെയ്തു.

2004 നു മുൻപ് ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നു. 1991 ലെ ഉത്തർകാശി ഭൂകമ്പം, 1993 ലെ ലത്തൂർ ഭൂകമ്പം, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ജൂലൈയിലെ ബീഹാർ വെള്ളപ്പൊക്കം മുതലായ ഭീകര ദുരന്തങ്ങളിൽ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.  എന്നാൽ, 2005 ലെ കാശ്മീർ ഭൂകമ്പം, 2013 ലെ ഉത്തരാഖണ്ഡ് ഭൂകമ്പം 2014 ലെ കാശ്മീർ വെള്ളപ്പൊക്കം മുതലായ അതിഭീകര ദുരന്തം നേരിടുന്ന സമയത്ത് ഇന്ത്യ 2004 ഡിസംബറിൽ മൻമോഹൻസിംഗ് സർക്കാർ എടുത്ത തീരുമാനം പിന്തുടർന്നു എല്ലാ വിദേശസഹായങ്ങളു…