Skip to main content

Posts

Showing posts from May, 2019

കേരളം പരാജിതരുടെ നാടോ?

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്?
സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട്…

നാലര ലക്ഷം രൂപാ ഒരു കോടി രൂപയായി വർദ്ധിക്കുന്ന സ്വപ്നപദ്ധതി

ഐ.സി.ഐ.സി.ഐ - പ്രുഡൻഷ്യൽ  കമ്പനിയുടെ ഒരു സുരക്ഷാ പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്.
34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു)   രൂപാ മാത്രം അടച്ചു ആദ്യത്തെ  വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന വ്യക്തിയുടെ പ്രായം അനുസരിച്ചു പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. പ്രീമിയം തുകയിൽ അൽപ്പം വർദ്ധനവോടെ ഈ പ്ലാനിൽ വേണമെങ്കിൽ 99 വയസ്സ് വരെയും കവറേജ് തെരഞ്ഞെടുക്കാം.
മരണശേഷം ഒരു കോടി രൂപാ കിട്ടുന്നതു കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ന്യായമായും ഉയർന്നുവരാം. പരമ്പരാഗത ഇൻഷുറൻസ് പ്ലാനുകളുടെ കവറേജ് 60 അല്ലെങ്കിൽ 70 വയസ്സ് വരെ ആയിരുന്നു. ഇക്കാലയളവിൽ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുർ ചെയ്ത തുക ലഭിക്കുന്നു. കാലയളവിനു ശേഷവും ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം തുകയും ബോണസ്സും ചേർത്ത് ഒരു തുക survival benefit ആയി ലഭിക്കുന്നു. ഇതായിരുന്നു പരമ്പരാഗത ഇൻഷുറൻസ് പദ്ധതികളുടെ…