വാട്സ്ആപ്പിൽക്കൂടി എല്ലാ ദിവസവും കുറെ ഗ്രാഫിക് ഗുഡ്മോർണിംഗ് മെസ്സേജുകൾ ലഭിക്കാറുണ്ട്. ഈ മെസ്സേജുകൾക്ക് ഒരു രീതിയിലുമുള്ള പ്രതികരണവും എന്റെ ഭാഗത്തുനിന്നും ഇല്ലാത്തതുകൊണ്ട് ചിലരൊക്കെ ഈ പരിപാടി നിർത്തി. എന്നാൽ വർഷങ്ങളായി ഇത് മുടങ്ങാതെ അയക്കുന്നവരുമുണ്ട്. ഇങ്ങിനെ മെസ്സേജുകൾ അയക്കുന്ന ആരോടും ഇത് നിർത്തണമെന്നോ ഇങ്ങിനെ ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നത് ഒരു നല്ല രീതി അല്ലെന്നോ ഞാൻ ഇതേവരെ പറഞ്ഞിട്ടില്ല. അവരുമായുള്ള സൗഹൃദത്തിന് വലിയ വില കൽപ്പിക്കുന്നുവെന്നതുതന്നെയാണ് അതിന്റെ കാരണം. എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, മറ്റൊരു രീതിയിലുള്ള ചിന്തയും എന്നെ അലട്ടിയിരുന്നു. ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നതിന്റെയും വാട്സ്ആപ്പിൽകൂടി പ്രാധാന്യമില്ലാത്ത മെസ്സേജുകൾ അയക്കുന്നതിന്റെയും ദൂഷ്യവശങ്ങൾ ഒരു പക്ഷെ അവർക്ക് അറിയാത്തതാണെങ്കിൽ ഇവരിൽനിന്നും ഇത്തരം മെസ്സേജുകൾ കിട്ടുന്ന മറ്റു പലരും ഇവരെ സ്ഥിരം ശല്യക്കാരായി കണക്കാക്കുകയും പരിഹസിക്കുകയും ചെയ്യുമല്ലോ എന്നോർത്തപ്പോളാണ് മനസ്സിന് നൊമ്പരമുള്ള ആ ചിന്തകൾ ഉടലെടുത്തത്. യഥാർത്ഥ സൗഹൃദം ആണെങ്കിൽ ആ സുഹൃത്ത...
2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...