Skip to main content

Posts

Showing posts from February, 2025

ഉപദ്രവകാരിയാവുന്ന വാട്സ്ആപ്പ് മെസ്സേജുകൾ

വാട്സ്ആപ്പിൽക്കൂടി എല്ലാ ദിവസവും കുറെ ഗ്രാഫിക് ഗുഡ്മോർണിംഗ് മെസ്സേജുകൾ ലഭിക്കാറുണ്ട്. ഈ മെസ്സേജുകൾക്ക് ഒരു രീതിയിലുമുള്ള പ്രതികരണവും എന്റെ ഭാഗത്തുനിന്നും ഇല്ലാത്തതുകൊണ്ട് ചിലരൊക്കെ ഈ പരിപാടി നിർത്തി. എന്നാൽ വർഷങ്ങളായി ഇത് മുടങ്ങാതെ അയക്കുന്നവരുമുണ്ട്. ഇങ്ങിനെ മെസ്സേജുകൾ അയക്കുന്ന ആരോടും ഇത് നിർത്തണമെന്നോ ഇങ്ങിനെ ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നത് ഒരു നല്ല രീതി അല്ലെന്നോ ഞാൻ ഇതേവരെ പറഞ്ഞിട്ടില്ല. അവരുമായുള്ള സൗഹൃദത്തിന് വലിയ വില കൽപ്പിക്കുന്നുവെന്നതുതന്നെയാണ് അതിന്റെ കാരണം. എന്റെ സുഹൃത്തുക്കളുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  എന്നാൽ, മറ്റൊരു രീതിയിലുള്ള ചിന്തയും എന്നെ അലട്ടിയിരുന്നു. ഗ്രാഫിക് മെസ്സേജുകൾ അയക്കുന്നതിന്റെയും വാട്സ്ആപ്പിൽകൂടി പ്രാധാന്യമില്ലാത്ത മെസ്സേജുകൾ അയക്കുന്നതിന്റെയും ദൂഷ്യവശങ്ങൾ ഒരു പക്ഷെ അവർക്ക് അറിയാത്തതാണെങ്കിൽ ഇവരിൽനിന്നും ഇത്തരം മെസ്സേജുകൾ കിട്ടുന്ന മറ്റു പലരും ഇവരെ സ്ഥിരം ശല്യക്കാരായി കണക്കാക്കുകയും പരിഹസിക്കുകയും ചെയ്യുമല്ലോ എന്നോർത്തപ്പോളാണ് മനസ്സിന് നൊമ്പരമുള്ള ആ ചിന്തകൾ ഉടലെടുത്തത്. യഥാർത്ഥ സൗഹൃദം ആണെങ്കിൽ ആ സുഹൃത്ത...